ഓപ്പറേഷന് തൂഫാന് :സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു
Pulamanthole vaarttha
ഇതുവരെ ആകെ 2259 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2440 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട തുടര്‍ന്ന് ഓപ്പറേഷന് തൂഫാന്. ഓപ്പറേഷന് തൂഫാനിലൂടെ സംസ്ഥാനത്ത് ഇതുവരെ ആകെ 2259 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2440 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മാത്രം 145 പേരാണ് അറസ്റ്റിലായത്. 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡില്‍ 91 കഞ്ചാവ് ബീഡികളും പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്. പദ്ധതിയിലൂടെ ആകെ 1.375 കിലോ എംഡിഎംഎയാണ് ഇതിനു തന്നെ മാർക്കറ്റിൽ പലകോടികൾ വിലവരും പിടിച്ചെടുത്തത്. ഇതുവരെ 128.268 കിലോ കഞ്ചാവും 1428 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ നടന്ന ലഹരിവേട്ടയില്‍ കിണാശ്ശേരിയിലെ സ്വാകാര്യ ലോഡ്ജില്‍ നിന്ന് 196 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. കോഴിക്കോട് ഉദയം ഹോമിലെ അന്തേവാസിയായ മുഹമ്മദ് ജാവേദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡാന്‍സാഫ് സംഘവും കസബ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇന്നലെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനകളില്‍ 197 പേരാണ് അറസ്റ്റിലായത്. 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 120 ഗ്രാം എംഡിഎംഎ, 2 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved