മഴയിലും ചോരാത്ത ആവേശം – തിരുനബി പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം സംഘടിപ്പിച്ചു

Pulamanthole vaarttha
പുലാമന്തോൾ :പുലർച്ചെ തുടങ്ങിയ ചാറ്റൽ മഴ ചിലസമയങ്ങളിൽ പെരുമഴയായി രൂപം പ്രാപിച്ചിട്ടും ആവേശം ചോരാതെ അന്ത്യപ്രാവാചകൻ മുഹമ്മദ് നബി (സ ) 1498-ാ മത് ജന്മദിനം വിശ്വാസികൾ അത്യാഹ്ലാദപൂർവ്വം ആഘോഷിച്ചു.
സർക്കാർ ഇന്ന് നബിദിനഅവധികൂടി ആക്കിയതോടെ ജില്ലയിലെ ഏതാണ്ട് എല്ലാഭാഗങ്ങളിലും നടന്ന നബിദിനാഘോഷ റാലികളിൽ വൃദ്ധരും കുട്ടികളുമടക്കം നിരവധിപേരാണ് പങ്കെടുത്തത് പ്രവാചക പ്രകീർത്തനങ്ങളിൽ മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന റാലിയിൽ കുരുന്നു വിദ്യാർത്ഥികൾ ഒരുക്കിയ ഫ്ലവർഷോ മറ്റ് വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടന്ന ദഫ് -സ്കൗട് കോൽക്കളി തുടങ്ങിയവ നബിദിനാഘോഷറാലികൾക്ക്
വർണ്ണപൊലിമയേകി ഹരിത പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച റാലികൾ തീർത്തും പ്ലാസ്റ്റിക് മുക്തമാക്കാൻ ഓരോ മഹല്ല് കമ്മറ്റികളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു റാലികളിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങളും പാനീയങ്ങളും നൽകിഉപേക്ഷിച്ച കപ്പുകളും മറ്റ് മാലിന്യങ്ങളും നബിദിനറാലികൾക്ക് ശേഷം ശുചീകരിച്ചു പൂർവ്വ വിദ്യാർത്ഥി സംഘടനകൾഅടക്കമുള്ള നാട്ടുകാർ മാതൃകയായി
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved