മഞ്ചേരിയിൽ പിഞ്ചുകുഞ്ഞിന് രക്ഷകനായി മണ്ണാർക്കാടിന്റെ സിവിൽ ഡിഫൻസ് വോളന്റിയർ
Pulamanthole vaarttha
മഞ്ചേരി : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് ദൈവദൂതനായി മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വോളന്റിയർ അജ്മൽ ഭീമനാട്. കൃത്യസമയത്ത് നൽകിയ പ്രഥമശുശ്രൂഷയിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച അജ്മലിന്റെ ഇടപെടൽ നാടിന്റെ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന അജ്മൽ, റോഡരികിൽ ഒരു കുടുംബം പരിഭ്രാന്തരായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തുകയായിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞിനെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ആ കുടുംബം.
അജ്മൽ ഉടൻ തന്നെ കുഞ്ഞിനെ ഏറ്റുവാങ്ങുകയും സിവിൽ ഡിഫൻസ് പരിശീലനത്തിലൂടെ ലഭിച്ച അറിവ് ഉപയോഗിച്ച് കൃത്യമായ പ്രഥമശുശ്രൂഷ (First Aid) നൽകുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ ശ്വാസതടസ്സം നീങ്ങുകയും അപകടനില തരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ സൗകര്യമൊരുക്കിയ ശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്. ”പരിശീലനകാലത്ത് പഠിച്ച കാര്യങ്ങൾ ഒരു ജീവൻ രക്ഷിക്കാൻ ഉപകരിച്ചതിൽ വലിയ സന്തോഷമുണ്ട്. ആ കുടുംബത്തിന്റെ കണ്ണിലെ ആശ്വാസമാണ് ഏറ്റവും വലിയ പുരസ്കാരം.” – അജ്മൽ ഭീമനാട് ഭീമനാട് പള്ളിപ്പടി സ്വദേശിയായ അജ്മൽ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് യൂണിറ്റിലെ സന്നദ്ധ പ്രവർത്തകനുമാണ്. സേവന സന്നദ്ധതയുടെയും കരുതലിന്റെയും ഉത്തമ ഉദാഹരണമായി മാറിയ അജ്മലിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved