മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പത്ത് വയസ്സുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Pulamanthole vaarttha
വടക്കഞ്ചേരി/പാലക്കാട് :മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 10 വയസ്സുകാരനെ വീടിനോട് ചേർന്നുള്ള ചാർത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിൻ്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. 5ാം ക്ലാസ് വിദ്യാർത്ഥിയായ രഘുറാം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതിൽ കുട്ടി ഏറെ അസ്വസ്ഥനായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീടിന് സമീപത്തുള്ള ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് സംഭവം നടന്നത്.
യോഗം കഴിഞ്ഞ് തിരികെ എത്തിയ മാതാപിതാക്കളാണ് വീടിന് വശത്തുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ കെട്ടിയ ലുങ്കിയിൽ കുട്ടിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൊബൈൽ ഫോണുകളോടുളെള കുട്ടികളുടെ അമിതമായ അഭിനിവേശവും അത് നിയന്ത്രിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും വലിയ ആശങ്കയേറ്റുന്ന ഒന്നാണെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved