ബുദ്ധിപരിമിത സൗഹൃദ ജില്ല എന്ന ശീർഷകത്തിൽ മലപ്പുറം പരിവാർ ജില്ലാ കമ്മിറ്റിയുടെ ദ്വൈമാസ ക്യാംപയിൻ 2024 സെപ്: 20 മുതൽ നവ: 20 വരെ

Pulamanthole vaarttha
മലപ്പുറം : ബുദ്ധിപരിമിത സൗഹൃദ ജില്ല എന്ന ശീർഷകത്തിൽ മലപ്പുറം പരിവാർ ജില്ലാ കമ്മിറ്റിയുടെ
ദ്വൈമാസ ക്യാംപയിൻ 2024 സെപ്: 20 മുതൽ നവ: 20 വരെ. ജനപ്രതിനിധികൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകർത്താക്കൾ ,വിവിധ വകുപ്പ് മേധാവികൾ , ഉദ്യോഗസ്ഥർ , ഗ്രൂപ്പിലുള്ള മറ്റു ബഹുമാന്യർ – എല്ലാവരോടും വിനയപൂർവ്വം ഉപരി സൂചിത സന്ദേശം ഉയർത്തി മലപ്പുറം പരിവാർ ജില്ലാ കമ്മിറ്റി രണ്ടു മാസത്ത ക്യാംപയിൻ സംഘടിപ്പിച്ചു വരികയാണ്. ജില്ലയിലെ ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവർക്ക് RPWD ആക്ടും നാഷണൽ ട്രസ്റ്റ് ആക്ടും സർക്കാർ മാർഗ്ഗരേഖകളും അനുശാസിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും സർട്ടിഫിക്കറ്റുകളും പൂർണ്ണമായി ലഭ്യമാക്കുകയെന്നതാണ് ഇതിൻ്റെ ഒരു ലക്ഷ്യം .
1.ക്ഷേമ പെൻഷൻ
2. ഭിന്നശേഷി സ്കോളർഷിപ്പുകൾ .
3 .ആശ്വാസ കിരണം
4. നിരാമയ ഇൻഷൂറൻസ്
5. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്
6. UDI D
7. ആധാർ.
8. ലീഗൽ ഗാർഡിയൻ സർട്ടിഫിക്കറ്റ്
9. പ്രൈവറ്റ് ബസ് പാസ്
10. KSRTC പാസ്
11. ട്രെയിൻ പാസ്
12 .BPL റേഷൻ കാർഡ്
എന്നിവ അർഹതയുള്ള, ആവശ്യമുള്ള എല്ലാവർക്കും ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ലയിലെ എല്ലാ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളിലും പ്രാദേശിക ഘടകങ്ങളുടെയും നേതൃത്വത്തിൽ അദാലത്ത് മീറ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിൽ ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവർക്ക് പഠന – പരിചരണ – പുനരധിവാസം നല്കുന്ന ബഡ്സ് ,BRC ,സ്പെഷ്യൽ സ്കൂൾ ,പൊതു വിദ്യാലയങ്ങളെക്കുറിച്ച് ഒരു പഠന സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാറിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സമർപ്പിച്ച് ആവശ്യമായ മാറ്റങ്ങൾക്കും പുരോഗതിക്കും ശ്രമിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഈ സർവേ വിജയിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിലപ്പെട്ട സഹകരണം അഭ്യർത്ഥിക്കുന്നു. ഈ ക്യാംപയിനിൻ്റെ സന്ദേശം കൈമാറാനും സഹകരണവും സഹായവും അഭ്യർത്ഥിച്ചും ജില്ലാ ഭരണകൂടത്തെയും ഭിന്നശേഷിക്കാർക്ക് സേവനം ലഭിക്കേണ്ട ജില്ലയിലെ എല്ലാ സർക്കാർ / പൊതു മേഖലാ ഓഫീസധികാരികളെയും തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണ സമിതികളെയും ക്യാംപയിനിൻ്റെ ഭാഗമായി പരിവാർ ജില്ലാ – ബ്ളോക്ക് – പഞ്ചായത്ത് / മുനിസിപ്പൽ ഭാരവാഹികൾ സന്ദർശിക്കുകയും നിവേദനം നല്‍കുകയും ചെയ്യുന്നുണ്ട്. എല്ലാവരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
ജില്ലയിലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടവും വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റുകളും ജില്ലയിലെ ജനപ്രതിനിധികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാഴ്ച വയ്ക്കുന്ന പ്രത്യേക ശ്രദ്ധയിൽ നിന്നും പരിഗണനയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്
മേൽ ലക്ഷ്യങ്ങളോടെ പരിവാർ ജില്ലാ കമ്മിറ്റി ഈ ക്യാംപയിൻ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്ന് പ്രത്യേകം അറിയിക്കട്ടെ. ഈ ക്യാംപയിൻ വിജയമാകുന്നതിനും ഇതിലൂടെ ലക്ഷ്യമാക്കിയിട്ടുള്ള നേട്ടങ്ങൾ കൈവരിക്കുന്നതിനും എല്ലാവരിൽ നിന്നും എല്ലാ സഹായവും സഹകരണവും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍
9744727169
7561899377
9605706205
9605098794
മലപ്പുറം പരിവാർ ജില്ലാ കമ്മിറ്റി