മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
Pulamanthole vaarttha
മലപ്പുറം : മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് ദാരുണമായി മരണമടഞ്ഞത്. വീട്ടിൽ വെച്ച് മിക്സ്ചർ കഴിക്കുന്നതിനിടെ കടല അബദ്ധത്തിൽ അത് ശ്വാസനാളിയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനാവുകയുമായിരുന്നു.പരിഭ്രാന്തരായ വീട്ടുകാർ ഉടൻ അയൽവാസികളെ വിവരം അറിയിച്ചു. ഉടൻ തന്നെ കുഞ്ഞിനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved