സ്റ്റിയറിങ് പിടിച്ച് മണവാളൻ, ഡബിൾ ബെല്ലടിച്ച് മണവാട്ടി; സ്വന്തം ബസ്സിൽ മണവാളനായി ഡ്രൈവർ; ഫന്റാസ്റ്റിക് ബസ്സിൽ ഒരു ‘അടിപൊളി’ കല്യാണയാത്ര
Pulamanthole vaarttha
കോട്ടക്കൽ :വർണ്ണപ്പൂക്കളാൽ മനോഹരമായി അലങ്കരിച്ച ഒരു സ്വകാര്യ ബസ് കണ്ട് വഴിയാത്രക്കാർ ആദ്യം അമ്പരന്നു. എന്നാൽ ബസ് അടുത്തേക്ക് എത്തിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ കണ്ടത് അണിഞ്ഞൊരുങ്ങിയ മണവാളനെയാണ്. തൊട്ടടുത്ത് മണവാട്ടിയും.കോട്ടക്കലിൽ ഷാക്കിറിന്റെയും ഹർഷിദയുടെയും വിവാഹയാത്രയാണ് ഇപ്പോൾ തരംഗമാകുന്നത്.കോട്ടക്കൽ മരവട്ടം വഴി കാടാമ്പുഴ സർവീസ് നടത്തുന്ന ‘ഫന്റാസ്റ്റിക്’ ബസ്സിലെ ഡ്രൈവർ കം കണ്ടക്ടറാണ് പത്തായക്കല്ല് സ്വദേശി ഷാക്കിർ. വർഷങ്ങളായി ജോലി ചെയ്യുന്ന തന്റെ പ്രിയപ്പെട്ട ബസ്സിൽ തന്നെ വിവാഹയാത്ര വേണമെന്നത് ഷാക്കിറിന്റെ വലിയ ആഗ്രഹമായിരുന്നു.
മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥിനിയും വധുവുമായ ഹർഷിദ ഈ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതിയോടെ ബസ് കല്യാണ വാഹനമായി ഒരുങ്ങുകയായിരുന്നു.
പത്തായക്കല്ലിൽ നിന്നും ചേങ്ങോട്ടൂരിലെ വധുഗൃഹത്തിലേക്ക് ബന്ധുക്കളുമായായിരുന്നു ഷാക്കിറിന്റെ ആദ്യ യാത്ര. വിവാഹശേഷം പ്രിയതമ ഹർഷിദയെയും ഒപ്പം കൂട്ടി ഷാക്കിർ തന്നെ ബസ് ഓടിച്ച് തിരികെ വീട്ടിലെത്തി.
പത്തായക്കല്ല് പുത്തൻപീടിയൻ അഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ് ഷാക്കിർ. ചേങ്ങോട്ടൂരിലെ കുന്നത്ത് ഹമീദ്-റഷീദ ദമ്പതികളുടെ മകളാണ് ഹർഷിദ. വേറിട്ട ഈ കല്യാണയാത്രയുടെ ദൃശ്യങ്ങൾ കണ്ടവർക്കെല്ലാം ഇതൊരു കൗതുകക്കാഴ്ചയായി.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved