കണ്മുന്നില് മൂന്ന് മക്കളും മുങ്ങിത്താഴ്ന്നു; നിസ്സഹായനായി പിതാവ് , നാടിന് തീരാനോവായി അവധിക്കാലം
Pulamanthole vaarttha
മണ്ണാര്‍ക്കാട്: ജീവനേക്കാളേറെ സ്നേഹിച്ച പൊന്നോമനകള്‍ കണ്മുന്നില് ജീവനായി മുങ്ങിത്താണപ്പോള്‍ സ്തംബ്ധനായി നോക്കി നില്ക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല ആ പിതാവിന്.ഓണം ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരിമാരെ മരണം കവര്‍ന്നെടുത്ത നടുക്കത്തിലാണ് മണ്ണാര്‍ക്കാട് കോട്ടോപ്പാടംഎന്ന ഗ്രാമം

അപകടം നടന്ന ഭീമനാട് പെരുംങ്കുളം
കണ്മുന്നില് മക്കള്‍ മുങ്ങിത്താഴുന്നത് കാണേണ്ടിവന്നതിന്റെ ആഘാതത്തിലാണ് പിതാവ് റഷീദ് . സോഹദരിമാരായ നിഷിത (26), റമീഷ( 23), റിന്‍ഷി (18) എന്നിവരാണ് ഭീമനാട് കുളത്തില്‍ മുങ്ങിമരിച്ചത്. പിതാവിനൊപ്പം കുളിക്കാനായി എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സഹോദരന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാല്‍ പിതാവാണു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.അതുകൊണ്ടാണ് ഓണാവധി ആഘോഷിക്കാൻ എത്തിയ പെണ്മക്കള് മൂന്നുപേരും അലക്കുന്നതിനും മറ്റുമായി പിതാവിനൊപ്പമെത്തിയത്.

മണ്ണാർക്കാട് ആശുപത്രിയിൽ എത്തിയ ജനക്കൂട്ടം
സഹോദരിമാരില്‍ ഒരാള്‍ കുളത്തിലേക്കു തെന്നി വീണപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, മൂന്നുപേരും കുളത്തില്‍ മുങ്ങിത്താണു. മക്കള്‍ കണ്മുന്നില് മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥി തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഇവര്‍ പറഞ്ഞതനുസരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മൂവരേയും വളരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.നാഷിദ, റമീഷ എന്നിവര്‍ വിവാഹിതരാണ്. ഇരുവരും ഓണത്തോടനുബന്ധിച്ചാണു വീട്ടിലെത്തിയത്. ഒന്നരയേക്കറോളമുള്ള പെരും കുളമെന്ന കുളത്തിലായിരുന്നു അപകടം. ജനവാസം കുറഞ്ഞ മേഖലയായതും അപകടവിവരം പുറത്ത് അറിയാന്‍ ഏറെ വൈകിപ്പിച്ചു.

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved