ഹൃദയഘാതം;റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു
Pulamanthole vaarttha
റിയാദ്: സഊദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. ഹൃദയഘാതമാണ് മരണ കാരണം. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക എന്നിവരാണ് മരണപ്പെട്ടത്.റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ്. സ്പോൺസർ പ്രസാദിനെ താമസസ്ഥലത്ത് അബോധവസ്ഥയിൽ കാണുകയും തുടർന്ന് റെഡ് ക്രസന്റ് അധികൃതരും, പോലീസുമെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു.പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് സുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണവിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു, മറ്റു മകൻ: അർജുൻ.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved