മാലാപറമ്പ് -വെങ്ങാട് റോഡ് : ചളിയിൽ നീന്തി വാഹനങ്ങൾ
Pulamanthole vaarttha
ഓണപുട :മഴ വീണ്ടും തുടങ്ങിയതോടെ . അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിൽ ചളിയിൽ കുടുങ്ങി വാഹനങ്ങൾ. റോഡിൽ ഓണപ്പുടമുതൽ വെങ്ങാട് വരെയാണ് വാഹനങ്ങളുടെ ദുരിതയാത്ര.കഠിനമായത്. വർഷങ്ങളായി തകർന്നു തരിപ്പണമായ റോഡ് നവീകരണം എവിടെയും എത്താതായതോടെ സഹികെട്ട ജനം മണ്ണിട്ട് കുഴിയടച്ചതാണ് ഇപ്പോൾ ചളിക്കുളമാവാൻ കാരണം. ഓണപ്പുട മാലാപറമ്പ് റോഡിൽ സ്ഥിരമായി വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്ത് റോഡ് തകർച്ച നിത്യസംഭവമാണ്. മാസങ്ങൾക്ക് മുമ്പ് മാലാപറമ്പ് മുതൽ വെങ്ങാട് വരെയുള്ള ഭാഗങ്ങളിൽ 97 ലക്ഷം രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതിൽ ഈ ഭാഗവും ഉൾപ്പെട്ടിരുന്നു.
എന്നാൽ അറ്റകുറ്റപ്പണികഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഇവിടങ്ങളിലെല്ലാം റോഡ് പാടെ തകരുകയായിരുന്നു.ഇതോടെ വെങ്ങാട് മുതൽ പാലച്ചോട് വരെ ഗതാഗതം വീണ്ടും ദുരിതത്തിലായി. റോഡിൽ പരസ്പ്പരം ചളി തെറിപ്പിച്ചാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. വിദ്യാർഥികളടങ്ങുന്ന കാൽനടയാത്രക്കാർ ഇതോടെ ബുദ്ധിമുട്ടിലായി.
ആഗസ്റ്റ് മുതൽ 12 കോടി ചിലവിൽ വെങ്ങാട് നിന്ന് തുടക്കം കുറിച്ച വെങ്ങാട് ഗോഗുലം – മാലാപറമ്പ് -പാലച്ചോട് വരെയുള്ള പാതയുടെ നവീകരണം ആദ്യ ഘട്ടം ഇപ്പോഴും കൊളത്തൂർ ആലുംകൂട്ടത്തിലാണെത്തിയിട്ടുള്ളത്.ആലുംകൂട്ടം മുതൽ പാലച്ചോട് വരെ ഇനിയും നാലു കിലോമീറ്റർ പ്രവൃത്തി കൂടി പൂർത്തിയായെങ്കിൽ മാത്രമെ അങ്ങാടിപ്പുറം – വളാഞ്ചേരി റൂട്ടിൽ ഗതാഗത ദുരിതത്തിന് അറുതി വരികയുള്ളു.
കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved