പിഞ്ചുമകനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ.
Pulamanthole vaarttha
കോഴിക്കോട് : പിഞ്ചുമകനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട് കാക്കൂർ സ്വദേശി അനു ആണ് അറസ്റ്റിലായത്. കെ.എസ്.എഫ്.ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബി.എൻ.എസ് ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ വകുപ്പുകൾ പ്രകാരം പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യു.കെ.ജി വിദ്യാർഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷൻ (6). നന്ദ ഹർഷനെ കൊലപ്പെടുത്തിയ വിവരം അമ്മ അനു പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് കൊലപാതക വിവരം അനു അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് അനുവിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved