മെക് 7 ആരോഗ്യക്ലബിന്റെ ഇരുനൂറ്റി പന്ത്രണ്ടാമത് യൂണിറ്റിന് കോട്ടക്കലിൽ തുടക്കമായി

Pulamanthole vaarttha
കോട്ടക്കൽ : ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ റിട്ട. ക്യാപ്റ്റൻ കൊണ്ടോട്ടി സലാഹുദ്ദീൻറെ നേതൃത്വത്തിൽ രൂപീകരിച്ച പൊതുജനാരോഗ്യ സംരക്ഷണ സേനയുടെ പ്രവർത്തനം കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിമെക് 7 ആരോഗ്യക്ലബിന്റെ ഇരുനൂറ്റി പന്ത്രണ്ടാമത് യൂണിറ്റിന് കോട്ടക്കലിൽ തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മണ്ഡലം എം എൽ എ ശ്രീ പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ ആരോഗ്യ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു .
ചില വിദേശരാജ്യങ്ങളിലും മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോഡ് ജില്ലകളിലുമാണ് മെക് 7 ആരോഗ്യക്ലബിന്റെ മറ്റു യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ വെന്നിയൂർ, തിരൂരങ്ങാടി, ചെമ്മാട്, കൊണ്ടോട്ടി, വേങ്ങര, മലപ്പുറം, പടപ്പറമ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ആരോഗ്യക്ലബുകളുണ്ട്.
റിട്ട. ക്യാപ്റ്റൻ കൊണ്ടോട്ടി സലാഹുദ്ദീനാണ് ആരോഗ്യക്ലബിന്റെ സ്ഥാപകൻ. എയറോബിക്സ്, യോഗ, ബ്രീത്തിങ്, അക്യുപ്രഷർ, മെഡിറ്റേഷൻ, മസാജ്, ഫിസിയോ തെറപ്പി എന്നീ 7 വ്യത്യസ്ത വ്യായാമമുറകൾ ഒന്നിച്ചുചേർത്തു 21 ഇനങ്ങളിലായാണ് അര മണിക്കൂർ ദൈർഘ്യമുള്ള
ഫിറ്റ്നസ് ട്രെയിനിങ്. രാവിലെ 6 മുതൽ 6.30 വരെയാണ് സമയം.
5 മുതൽ 80 വയസ്സു വരെയുള്ളവർ സൗജന്യ പരിശീലനത്തിൽ പങ്കാളികളാണ്. ആയിരത്തി അഞ്ഞൂറിലധികം ചലനങ്ങൾ ശരീരത്തിന്റെ കാൽപാദം മുതൽ കണ്ണുകൾ വരെ ഉണ്ടാക്കാൻ കഴിയുന്ന വിധമാണ് പരിശീലനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ജീവിതശൈലീ രോഗങ്ങളിൽ നിന്നും മറ്റും മുക്തി നേടാൻ ഈ വ്യായാമരീതി കൊണ്ടു കഴിയുമെന്നു ക്യാപ്റ്റൻ സലാഹുദ്ദീൻ പറയുന്നു. കെ.അബ്ദുലത്തീഫ്, ആർ.അനൂപ് തോക്കാംപാറ, സാജിദ് മങ്ങാട്ടിൽ, റിയാസ് പള്ളിപ്പുറം തുടങ്ങിയവരാണ് ഗവ. രാജാസ് സ്കൂൾ അങ്കണത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റിനു നേതൃത്വം നൽകുന്നത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved