പൊതുയിടങ്ങളിൽ അതിരുവിട്ട പ്രവർത്തനങ്ങൾ; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി നാട്ടുകാർ
Pulamanthole vaarttha
കരുവാരകുണ്ട് : പൊതുയിടങ്ങളിൽ അതിരുവിട്ട പ്രകടനങ്ങൾ വേണ്ടെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നു മുന്നറിയിപ്പുമായി നാട്ടുകാർ. ജില്ലയിലെ ഒട്ടുമിക്ക വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള അതിരുവിട്ട സ്നേഹ പ്രകടനങ്ങൾ പതിവാണ്. സംസാരങ്ങൾക്കുമപ്പുറമാണ് ഇവരുടെ പ്രകടനങ്ങൾ.
കഴിഞ്ഞ ദിവസം പതിനാലുകാരി ആൺ സുഹൃത്തിനാൽ കൊലചെയ്യപ്പെട്ടതിനെ തുടർന്നാണ് നാട്ടുകാർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വിദ്യാലയ പരിസരങ്ങളിലെ കെട്ടിടങ്ങളുടെ ഗോവണികൾക്ക് താഴ്ഭാഗം, ബസ് സ്റ്റാൻഡുകൾ, മറ്റു കെട്ടിടങ്ങളുടെ പിൻവശങ്ങൾ, വിദ്യാലയത്തോട് ചേർന്ന് കിടക്കുന്ന തോട്ടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ആൺകുട്ടികളും പെൺകുട്ടികളും ജോഡികളായും കൂട്ടമായും അതിര് കവിഞ്ഞ സ്നേഹ പ്രകടനങ്ങൾ കാണിക്കുന്നതെന്നാണ് പരാതി.
പലപ്പോഴും നാട്ടുകാർ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാറുണ്ടെങ്കിലും ഇടപെടുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയും സദാചാരം, പൊലിസ് ചമയുകയാണെന്ന് മുദ്രകുത്തുകയും കേസുകളിൽ കുടുക്കുമെന്ന് കുട്ടികൾ ഭീഷണിപ്പെടുത്താറുമാണ് പതിവ്.
ഇതേതുടർന്ന് ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കലാണ് മിക്കവരും. എന്നാൽ 14 കാരി കൊലചെയ്യപ്പെട്ടതോടെയാണ് നാട്ടുകാർ വീണ്ടും സജീവമായി രംഗത്തിറങ്ങിയത്
ഇത്തരം പ്രകടനങ്ങൾ രക്ഷിതാക്കളെ അറിയിക്കുകയും പ്രതികരിക്കുമെന്നും സ്കൂൾ സമയം അങ്ങാടികളിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങാൻ അനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾ സജീവമാകുന്നതിന് വിദ്യാലയ തലങ്ങളിൽ പി.ടി .എ ക്ക് പുറമെ പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി ജാഗ്രതാ കമ്മിറ്റികൾ രൂപീകരിക്കാനുമാണ് തീരുമാനം
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved