കണ്ണീര്ക്കടലായി ലിബിയ പ്രളയത്തിൽ മരണം 5200 കടന്നു ; പതിനായിരത്തോളം പേരെ കാണാതായി
Pulamanthole vaarttha
ട്രിപ്പോളി : ലിബിയയിൽ ആഞ്ഞടിച്ച ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയ ദുരന്തത്തിൽ ലിബിയയിൽ മരണം അയ്യായിരം കടന്നു. ഇതുവരെ 5200 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കിഴക്കൻ ലിബിയയിൽ പതിനായിരത്തോളം പേരെ കാണാതായിട്ടുണ്ട്.പലയിടത്തും അണക്കെട്ടുകൾ പൊട്ടി ജനവാസ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ഡെർനയിലാണ് ഏറ്റവുമധികം ദുരിതമുണ്ടായിരിക്കുന്നത്. തലസ്ഥാനമായ ട്രിപളിയിൽനിന്ന് 900 കിലോമീറ്റർ കിഴക്കാണ് ദർനാ ഒരു ലക്ഷം ജനസംഖ്യയുള്ള ഡെർണ പട്ടണത്തിൽ, വാദി ഡെർണ നദിയിലെ 2 അണക്കെട്ടുകൾ തകർന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ജനവാസമേഖലകളാകെ ഇവിടെ തുടച്ചുനീക്കപ്പെട്ടു. ബെൻഗാസി, സോസെ, അൽ മാർജ് എന്നീ പട്ടണങ്ങളിൽ പ്രളയം വൻനാശം വിതച്ചു. ഡെർണ പട്ടണത്തിന്റെ ഒരു ഭാഗം തകർത്തുകൊണ്ടാണ് പ്രളയജലം കടലിലേക്കൊഴുകിയത്. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം വൈകുകയാണ്.

ഡെർണയിൽ മാത്രം 2000 പേർ മരിച്ചതായാണ് വിവരം. ഇവിടെ ആയിരത്തിലേറെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ബെൻഗാസി ഭരണകൂടം അറിയിച്ചു. 700 മൃതദേഹങ്ങൾ സംസ്കരിച്ചു. എത്ര പേരെ കാണാതായിട്ടുണ്ടെന്നതിനെപ്പറ്റി വ്യക്തമായ കണക്കുകളില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

.കഴിഞ്ഞദിവസം ഒരൊറ്റ ഖബർസ്ഥാനിൽ മാത്രം 200പേരെ ഖബറടക്കിയ കാഴ്ച്ചയെല്ലാം രാജ്യത്തിൻറെ പരിതാപകരമായ അവസ്ഥയാണ് വിളിച്ചോതുന്നത് .മരണസംഖ്യ ഇനീയും ഉയരുമെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന സംഘടനകൾ അറിയിച്ചു.ഡെർനയിലെ ദുരന്തം രാജ്യത്തിന് കൈകാര്യം ചെയ്യാനാവുന്നതിലപ്പുറമാണെന്ന് കിഴക്കൻ ലിബിയൻ പ്രധാനമന്ത്രി ഉസാമ ഹമദ് പറയുന്നു

ഭരണകൂടം കിഴക്കൻ മേഖലയെ ദുരന്തബാധിതമായി പ്രഖ്യാപിച്ച് അവിടേക്ക് സഹായമെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട് ദുബായ് കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ സഹായം എത്തിക്കുന്നുണ്ട്.

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved