കോവിഡ് അതിജീവന കാലത്ത് പൊട്ടിച്ചിരിയുടെ അമിട്ടുമായെത്തി വൈറൽ താരങ്ങളായ കുറുവയിലെ ലാല കരീമും സംഘവും പ്രേക്ഷേകരുടെ മനം നിറക്കുന്നു

Pulamanthole vaarttha
കുറുവ / രാമപുരം : ലോകം നിശ്ച്ചലമായ കോവിഡ് കാലത്ത് പൊട്ടിച്ചിരിയുടെ അമിട്ടുമായെത്തി വൈറൽ താരങ്ങളായ കുറുവയിലെ ലാല കരീമും സംഘവും പ്രേക്ഷേകരുടെ മനം നിറക്കുന്നു. വർഷങ്ങൾക്ക് മുൻപ് കോവിഡ് വൈറസിൻ്റെ മുന്നിൽ ലോകം തലകുനിച്ച കാലത്ത് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും അതിജീവനത്തിലൂടെ വൈറൽ താരങ്ങളായിചരിത്രം രചികപെട്ട സാധാരണക്കാരായവർ ഒത്തിരിയുണ്ട് ഇന്ന് നമ്മുടെ നാട്ടിൻ പുറങ്ങളിൽ, അതിലേറെ ശ്രദ്ധിക്ക പെട്ടവരാണ് സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരിയുടെ അമിട്ടുമായി സഞ്ചരിക്കുന്ന മൂവ്വർ സംഘമായ കുറുവയിലെ ലാല കരീമും ടീമും.
മുട്ടും പലകയുമായി കെട്ടിട നിർമാണ തൊഴിലുമായി ഉപജീവനം നടത്തിയിരുന്ന മക്കരപറമ്പ കുറുവയിലെ വലിയകത്ത് അബ്ദുൽ കരീം എന്ന ലാല ടീമും അഭിനയിക്കുന്ന വീഡിയോകൾ ചിരിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഇന്ന്മലയാളി കുടുംബമനസുകളിൽ ഇടം നേടിയിട്ടുണ്ട് സാമൂഹ്യ മാധ്യമങ്ങളിലെ വൈറൽഹാസ്യ സാമ്രാട്ടുകളാണ് , ഇപ്പോൾ ഈ മൂവർ സംഘം
കോവിഡ്കാല അടച്ചിലടിൽ കാലത്ത് തൻ്റെ കൈവശമുള്ള ഫോണിലൂടെ ചിത്രീകരിച്ചിരുന്ന അഭിനയ വീഡിയോകൾ യൂട്യൂബ് പ്ലാറ്റ് ഫോമിലൂടെ ലക്ഷകണക്കിന് കാഴ്ചക്കാരിലേക്ക് എത്തിയതോടെയാണ് ഇവരുടെ തലവര തെളിഞ്ഞത്. ഹാസ്യത്തിനൊപ്പം സാമൂഹത്തിന് ഒത്തിരി നന്മയുടെ സന്ദേശങ്ങൾ കൈമാറുന്ന സാമൂഹ്യബോധവൽക്കരണ വീഡിയോകളാണ് ഗ്രാമീണ ഭംഗിയുടെ പാശ്ചാത്തലത്തിൽ സുഹൃത്തുക്കളുടെ പിന്നണിയിലൂടെ നാടൻ ശൈലിയിലെ അഭിനയ മികവിലൂടെചിത്രീകരിച്ച് പുറത്ത് വിടുന്നത്.
ഓരോ ദിവസവും ആനുകാലിക വിഷയങ്ങള ആസ്പദമാക്കി ലാല സ്വന്തം ശൈലിയിൽ സ്ക്രിപ്പ്റ്റ് തയ്യാറാക്കും, ആവശ്യമായ കഥാപാത്രങ്ങളും ലോക്കേഷനും സ്വന്തം നാടും നാട്ടുക്കാരും, സുഹൃത്തുക്കളും തന്നെ.പെരിന്തൽമണ്ണയിലെ അരിഗോഡൗണിൽ ചുമട്ടുതൊഴിലാളികളായിരുന്ന പാതാക്കരയിലെ കൊളക്കട ഉമറുൽ ഫാറൂഖ്, പുതുക്കുടി മുഹമ്മദ് ഇസ്മഈലുമാണ് ലാലയുടെ അഭിനയ തിളക്കത്തിന് മാറ്റുകൂട്ടുന്ന സർവ്വകലാവല്ലഭന്മാർ.
കോഴി കള്ളൻ, പിശുക്കൻ, കല്യാണപ്പെണ്ണ്,വല്ലിപ്പാൻ്റെ വള്ളി ട്രൌസർ, ഓട്ടോക്കാരൻ, പുരുഷ ധനം, തൊയിരം ഇല്ലാത്ത കടം, കൂലിപ്പണിക്കാർക്കെന്താ പെണ്ണില്ലേ, എരിക്കനും പിശുക്കനും, അളിയൻ, തൊയിരം തരാത്ത ബാപ്പ, ചതി, ഒടിയൻ, ഉത്തരം മുട്ടിയ മുക്രി .അമ്മായി കാക്കാൻ്റെ അച്ചപ്പം, ഓല ക്കൊടി പ്രേതം, പുലിവാൽ സൽക്കാരം, കല്യാണം മുടക്കികൾ, പറയാത്ത കല്യാണം, ബ്രോക്കർ ബാവ, അമ്മോനം മരോനും തുടങ്ങിയ നൂറു കണക്കിന് വീഡിയോകളാണ് കുറഞ്ഞക്കാലത്തിനിടയിൽ ലാല മലപ്പുറത്തിലൂടെ ജനശ്രദ്ധ നേടിയത്. മലപ്പുറം ശൈലിയിലുള്ള സംസാരവും അഭിനയവും കുടുംബങ്ങളിലും കുട്ടികൾക്കിടയിലും ലാലയും ടീമിനെയും സെലിബ്രിറ്റികളാക്കിയിട്ടുണ്ട് . വിവിധ സ്ഥപനങ്ങളുടെ പരസ്യ പ്രചരണങ്ങൾക്കും ഉദ്ഘാടകരായിട്ടും ലാലയും ടീമും എപ്പോഴും ലൈവാണ്. നിത്യജീവിതത്തിന് മാറ്റുകൂട്ടുവാൻ തരക്കേടില്ലാത്ത വരുമാനവും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നതിനാൽ എപ്പോഴും ഹാപ്പിയാണ് ഈ മുവർസംഘം.
റിപ്പോർട്ട്: ഷമീർ രാമപുരം