നീന്തിയെത്തി വെളിച്ചം എത്തിച്ചു; അങ്ങാടിപ്പുറത്തെ മാതൃകാ ലൈൻമാൻ മുഹമ്മദ് റഫീഖിന് അഭിനന്ദനപ്രവാഹം.
Pulamanthole vaarttha
അങ്ങാടിപ്പുറം :അർപ്പണബോധവും കടമയും എന്തുതന്നെയായാലും നിർവ്വഹിക്കുമെന്ന നിശ്ചയദാർഢ്യവും കൊണ്ട് നാടിന്റെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് കെ.എസ്.ഇ.ബി ലൈൻമാൻ മുഹമ്മദ് റഫീഖ് (42). അങ്ങാടിപ്പുറം വൈദ്യുതി സെക്ഷനിലെ ജീവനക്കാരനായ റഫീഖ്, യൂണിഫോം മാറ്റിവെച്ച് നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് ഇറങ്ങി നീന്തിക്കടന്നാണ് കഴിഞ്ഞദിവസം ചാത്തോലിക്കുണ്ടിൽ മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിച്ചത്.

പുലർച്ചെ മുതൽ ചാത്തോലിക്കുണ്ട് ഭാഗത്ത് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഫ്യൂസ് ഇടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഷോർട്ട് സർക്യൂട്ട് കാരണം സാധിച്ചിരുന്നില്ല. തുടർന്നുള്ള പരിശോധനയിലാണ് തോടിന്റെ മറുകരയിലെ ലൈനിൽ വലിയ തെങ്ങിൻ ഓല വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് തോട്ടി ഉപയോഗിച്ച് നീക്കാൻ സാധിക്കാതെ വന്നതോടെ, ഒട്ടും സമയം കളയാതെ റഫീഖ് നിറഞ്ഞൊഴുകുന്ന തോട്ടിലിറങ്ങി നീന്തി മറുകരയിലെത്തുകയും തടസ്സം നീക്കി പ്രദേശം വീണ്ടും വെളിച്ചത്തിലാക്കുകയുമായിരുന്നു. സംഭവം വൻ വാർത്തയായതോടെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നേരിട്ട് ഫോണിൽ വിളിച്ച് റഫീഖിനെ അഭിനന്ദിച്ചു.
കെ.എസ്.ഇ.ബി ജീവനക്കാരന്റെ ഈ സാഹസിക അർപ്പണബോധത്തെ എം.എൽ.എമാരായ നജീബ് കാന്തപുരം, എം. റഹ്മത്തുല്ല, മഞ്ഞളാംകുഴി അലി എന്നിവരും അഭിനന്ദനങ്ങൾ കൊണ്ട് മൂടി. കൂടാതെ പ്രദേശത്തെ വിവിധ സംഘടനകളും കൂട്ടായ്മകളും റഫീഖിനെ അനുമോദിച്ചു skssf വിഖായ അംഗം കൂടിയായ റഫീഖ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved