കോഴിക്കോട്ട് തുണിക്കടയിലെ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
Pulamanthole vaarttha
കോഴിക്കോട് : പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് വിവരം. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു.
പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ബസ്സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാൽ തീ ശ്രമത്തിലാണ് അഗ്നിരക്ഷാസേന. സേനയുടെ അഞ്ചു യൂണിറ്റ് നിലവിൽ സ്ഥലത്തുണ്ട്.നിരവധി വാഹനങ്ങളിലേക്കുംതീ പടർന്നിട്ടുണ്ട്
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved