കഞ്ഞിപ്പുര കൊട്ടക്കുണ്ട് വിളിക്കുന്നു, അതിമനോഹരമായൊരു വെള്ളച്ചാട്ടം കാണാൻ
Pulamanthole vaarttha
വളാഞ്ചേരി: സഞ്ചാരികളുടെ മനം കവരുന്ന കഞ്ഞിപ്പുര കൊട്ടക്കുണ്ട് വെള്ളച്ചാട്ടം നിരവധിയാളുകളെ ആകർഷിക്കുന്നു . കഞ്ഞിപ്പുര മൗണ്ട് ഹിറ ഇന്റർനാഷനൽ സ്കൂളിന് സമീപം വളാഞ്ചേരി നഗരസഭയിൽ ഉൾപ്പെടുന്ന പ്രദേശത്താണ് മനോഹരമായ ഈ വെള്ളച്ചാട്ടം. വളാഞ്ചേരി നഗരസഭയിലെ 30, 31, 32 വാർഡുകളിൽ കൂടിയാണ് വെള്ളത്തിന്റെ കുത്തൊഴുക്കുള്ളത്. സ്കൂളിന് സമീപത്ത് കൂടിയുള്ള കുന്നിറങ്ങിയാണ് ഇങ്ങോട് എത്തേണ്ടത്.

കൊട്ടക്കുണ്ട് വെള്ളച്ചാട്ടം
വിവിധയിനം മത്സ്യങ്ങളുടെ വാസമേഖലയാണ് ഇവിടെ . വിവിധയിനം പക്ഷികളുടെ പറുദീസ കൂടിയാണിവിടം കുന്നിൻ ചെരുവിലെ പാറക്കെട്ടുകൾക്കിടയിലൂടെ നീരുറവയായി വരുന്ന ഈ വെള്ളച്ചാട്ടം ആസ്വാദിക്കാൻ ഒഴിവുദിവ സങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേര് ഇവിടെ എത്തുന്നുണ്ടിപ്പോൾ.സമീപത്തെ വാനപ്രദേശത്തെ മയിൽ, കുരങ്ങ്, വെരുക്, കുറുക്കൻ എന്നിവയും ഈ നീരുറവക്കടുത്ത് വന്നു പോകുന്നത് സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നുണ്ട്.

ശരിയായ വഴി ഇല്ലാത്ത ഈ പ്രദേശം ഉൾപ്പെടുന്ന നഗരസഭയിലെ 30, 32 വാർഡുകളെ ബന്ധിപ്പിച്ച് വെള്ളച്ചാട്ടത്തിന് മുകളിലൂടെ ചെറിയ പാലം തീർത്ത് കോതോൾ വഴി റോഡ് യാഥാർഥ്യമാക്കിയാൽ ഇവിടം താമസിക്കു ന്നവർക്കും സഞ്ചാരികൾക്കും ഗതാഗതം എളുപ്പ മാകും.

കൂടാതെ മഴകാലങ്ങളിൽ മാത്രം സജീവമാകുന്ന വെള്ളച്ചാട്ടത്തിനു താഴെ തടയണ കെട്ടി സംരക്ഷിച്ചാൽ തോടുകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം കൃഷിക്കും ശുദ്ധജല വ തരണത്തിനും ഉപയോഗിക്കാൻ സാധിക്കും. ഇ തിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved