കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കരാർ കമ്പനിക്ക് വിലക്ക്
Pulamanthole vaarttha
ന്യൂഡൽഹി: ദേശീയപാത 66-ൽ കൊല്ലം-കടമ്പാട്ടുകോണം റീച്ചിൽ കൊട്ടിയം മൈലക്കാടിനു സമീപം സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരനെതിരേ നടപടിയെടുത്ത് കേന്ദ്രസർക്കാർ. മതിയായ പരിശോധനയില്ലാതെയാണ് നിർമാണമെന്നും കണ്ടെത്തി.കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസിനെയും പദ്ധതിയുടെ സ്വതന്ത്ര എൻജിനിയർ വിഭാഗമായ ഫീഡ്ബാക്ക് ഇൻഫ്ര, സത്ര സർവീസസിനെയും ഒരു മാസത്തേക്ക് ദേശീയപാത അതോറിറ്റി സസ്പെൻഡ് ചെയ്തു. ദേശീയപാതയുടെ ടെൻഡർ നടപടികളിൽ അടക്കം കമ്പനിക്ക് പങ്കെടുക്കാനാകില്ല. പ്രോജക്ട് മാനേജരെയും റെസിഡന്റ് എൻജിനിയറെയും മാറ്റി. കരാർക്കമ്പനിയെ മൂന്നുവർഷംവരെ ഡീബാർ ചെയ്യാതിരിക്കാനും പിഴയീടാക്കാതിരിക്കാനും കാരണം കാണിക്കാനാവശ്യപ്പെട്ട് അതോറിറ്റി നോട്ടീസയച്ചു. എൻജിനിയറിങ് വിങ്ങിനോട് രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്യാതിരിക്കാനാണ് നോട്ടീസ്. അതോറിറ്റിയുടെ തീരുമാനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസാണ് അറിയിച്ചത്.
ഐഐടി കാൺപുരിലെ ഡോ. ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. സുധീഷ് ടി.കെ. എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധനനടത്തുന്നതായും അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതോറിറ്റി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും. വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.മണ്ണിന്റെ ബലക്ഷയം കാരണം ഭാരശേഷി താങ്ങാനാവാതെ പടിപടിയായി സംരക്ഷണഭിത്തിയുടെ അകം ഇടിഞ്ഞുതാഴ്ന്നെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ദേശീയപാതാ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. മതിയായ ഭൗമ-സാങ്കേതിക പരിശോധന കരാർ കന്പനി നടത്തിയില്ലെന്ന ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. വലിയ ഭാരങ്ങൾ താങ്ങാൻ പ്രാപ്തമാക്കുംവിധം കെട്ടുറപ്പുള്ള അടിത്തറനിർമിക്കുന്നതിലും കരാറുകാർക്ക് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥിയുടെ...
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
© Copyright , All Rights Reserved