ലഹരിക്ക് അടിമയായ മകൻ മാതാവിന്റെ കഴുത്തറുത്തു

Pulamanthole vaarttha
കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ അഴീക്കോട് മകൻ മാതാവിന്റെ കഴുത്തറുത്തു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി(53)നെയാണ് മകൻ മുഹമ്മദ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലിസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന്റെ കാരണം അന്വേഷിക്കാൻ പ്രതിയെ ചോദ്യം ചെയ്യുകയാണ്. മൂന്നു വർഷം മുമ്പ് മുഹമ്മദ് പിതാവിനെയും സമാനരീതിയിൽ ആക്രമിച്ചിരുന്നു. മുഹമ്മദ് ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved