കിണറ്റിൽ വീണ കുരുന്ന് ജീവന് രക്ഷകരായിപെരിന്തൽമണ്ണയിലെ ട്രോമാ കെയർ പ്രവർത്തകർ
Pulamanthole vaarttha
പെരിന്തൽമണ്ണ : കിണറിൽ വീണ കുരുന്ന് ജീവന് രക്ഷകരായിപെരിന്തൽമണ്ണയിലെ ട്രോമാ കെയർ പ്രവർത്തകരുടെ കരങ്ങൾ കഴിഞ്ഞ ദിവസം കക്കൂത്ത് താമസിക്കുന്ന രാമചന്ദ്രൻറെ മകൾ ഷിജിയുടെയും കാടാമ്പുഴ സ്വദേശി ഉള്ളാട്ടുപറമ്പിൽ രതീഷിന്റെയും ഏഴു വയസ്സുള്ള മകൻ അമ്മ വീട്ടിൽ വിരുന്ന് വന്ന് കളിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത് . കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പരിസരമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല, പിന്നീടാണ് കിണറിലേക്ക് എത്തിനോക്കിയപ്പോഴാണ് 14 കോലോളം താഴ്ച്ചയും മൂന്ന് കോലോളം വെള്ളമുള്ള കിണറ്റിൽ ജീവന്റെ തുടിപ്പ് വീട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും നാട്ടുകാരിൽ ചിലർ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു.

മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, സുമേഷ് വലമ്പൂർ, ഹുസ്സൻ കക്കൂത്ത്, നിസാം മാനത്തുമംഗലം എന്നിവർ എത്തിച്ചേരുകയും, ട്രോമാ കെയർ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയും പരിസരവാസിയായ കൊച്ചുപുരയ്ക്കൽ ഗിരീഷും കിണറ്റിൽ ഇറങ്ങി സേഫ്റ്റി ഉപകരണങ്ങളുടെ സഹായത്തോടുകൂടി കുട്ടിയെ മുകളിൽ എത്തിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കുട്ടിക്ക് നിസാര പരികെറ്റിട്ടുണ്ട്
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved