നാടിന്റെ പ്രാർത്ഥനകൾ വിഫലം; പ്രിയപ്പെട്ടവരെ തനിച്ചാക്കി ഇശൽ ആലിയ യാത്രയായി

Pulamanthole vaarttha
കോട്ടക്കൽ : നാടിന്റെ പ്രാർത്ഥനകൾ വിഫലമായി പ്രിയപ്പെട്ട അദ്ധ്യാപകരേയും സഹപാഠികളെയും തനിച്ചാക്കി ഇശൽ ആലിയ യാത്രയായി നാടിന്റെ പ്രാർത്ഥനകൾ വിഫലം; ഇശൽ ആലിയ യാത്രയായി കഴിഞ്ഞ രണ്ട് ദിവസമായി അധ്യാപകരുടേയും നാടിൻ്റെയും സഹപാഠികളുടെയും പ്രാർത്ഥനകളെ വിഫലമാക്കിയാണ്ഇശൽ ആലിയ യാത്രയായത് സ്കൂളിൽ കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ട്മാ ദിവസമായി ചികിത്സയിലായിരുന്ന എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ലീഡറും പത്താം ക്ലാസ് വിദ്യാർത്ഥിനിയും തിരുവേഗപ്പുറ കൊട്ടാരത്തൊടി ശിഹാബിന്റെ മകളുമായിരുന്നു ഇശൽ ആലിയ. ഖബറടക്കം ഇന്ന് വൈകീട്ട് തിരുവേഗപ്പുറ കരിഞ്ചിരത്തൊടി ജുമമസ്ജിദിൽ. തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആലിയ അത്യാസന്ന നിലയിലായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു.
സഹപാഠികളുടേയും അധ്യാപകരുടേയും പ്രിയങ്കരിയുമായിരുന്നു. ഒൻപതു വർഷങ്ങൾക്ക് മുൻപ് മാതാവ് മരണപ്പെട്ട ഇശൽ ഉമ്മയുടെ വീട്ടിൽ നിന്നായിരുന്നു പഠിച്ചിരുന്നത്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved