അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും ഇന്‍ഡിഗോ വിമാനത്തിന് പാകിസ്താന് വ്യോമപാത നിഷേധിച്ചു
Pulamanthole vaarttha
ന്യൂഡല്‍ഹി: ആകാശച്ചുഴിയില്‍ പെട്ട് അപകടത്തിലേക്ക് പോകുമായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് അപകടം ഒഴിവാക്കി പറക്കാൻ പാകിസ്താന് അനുമതി നിഷേധിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തിലേക്ക് പോയത്. ഇതിനേത്തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാന്‍ ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് (എടിസി) അനുവാദം ചോദിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.
ഇന്‍ഡിഗോയുടെ 6ഇ 2142 എന്ന നമ്പര്‍ വിമാനമാണ് പത്താന്‍കോട്ടിന് മുകളില്‍ വെച്ച് പ്രതികൂല കാലാവസ്ഥയെ നേരിടേണ്ടി വന്നത്. ശക്തമായ ആലിപ്പഴവര്‍ഷത്തിലും ആകാശച്ചുഴിയിലും പെട്ട് ആടിയുലഞ്ഞ വിമാനം അപകടത്തില്‍ പെട്ട് യാത്രക്കാരുടെ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനാണ് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം തേടിയത്.ലാഹോര്‍ എടിസി പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചതോടെ വീശിയടിക്കുന്ന കൊടുങ്കാറ്റിനുള്ളിലേക്ക് പോകാന്‍ വിമാനത്തിലെ പൈലറ്റുമാര്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ ശക്തമായ ആലിപ്പഴവര്‍ഷവും ആകാശച്ചുഴിയുമാണ് വിമാനത്തിന് നേരിടേണ്ടി വന്നത് ഭയാനകമായ സാഹചര്യമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടിട്ടില്ല. അതേസമയം വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. സംഭവത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് തകരാര്‍ സംഭവിച്ചിരുന്നു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved