ഗൾഫ് നാടുകളിൽ ഇനി മഞ്ഞ് പെയ്യും കാലം; തണുപ്പ് കൂടും.

Pulamanthole vaarttha
റിയാദ് : സൗദി അറേബ്യഅടക്കമുള്ള മിക്ക ഗൾഫ് നാടുകളിലും താപനില കുറയാൻ തുടങ്ങി. സൗദി അറേബ്യയുടെ വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് താപനിലയിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്. തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളായ ജബൽ അൽ-ലൗസ്, അലഖാൻ അൽ-ദഹർ,
സൗദിയുടെ വടക്കൻ അതിർത്തിയിലെ അറാർ, തുറൈഫ്, അൽ-ഹസം, അൽ-ജലാമിദ് എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞുവീഴ്ച സാധ്യത നിലനിൽക്കുന്നത്. അൽ ജൗഫ് പ്രവിശ്യയിലെ ഖുറയാത്തിലും മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ട്.രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വടക്കൻ അതിർത്തി മേഖലയിലെ തുറൈഫിലും അൽ ഖുറയ്യാത്തിലുമാണ്. മൂന്ന് ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിലെ താപനില. സൗദി അറേബ്യയിലെ ഏറ്റവും തണുപ്പുള്ള നഗരമായ തുറൈഫിൽ കുറഞ്ഞ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ചരിത്രമുണ്ട്. തുറൈഫിലെ വിശാലമായ സമതലങ്ങളിലും പർവതങ്ങളിലും ‘വെളുത്ത കടൽ’ പോലെ മഞ്ഞു പടരുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഈ കാലാവസ്ഥയിൽ പല രാത്രികളിലും ഇവിടങ്ങളിൽ മഞ്ഞ് വീണുകൊണ്ടിരുക്കും. സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം പകരുന്നതാണ് സൗദിയിലെ മഞ്ഞ് പൊഴിയുന്ന പ്രദേശങ്ങൾ
സൗദി കൂടാതെ ഖത്തർ കുവൈത്ത് യു എ ഇ തുടങ്ങിയ ഇടങ്ങളിലും മഞ്ഞും തണുത്ത കാറ്റും താപനിലയിൽ ഗണ്യമായ കുറവും അനുഭവപ്പെടുന്നുന്ദ്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved