പ്രേതബാധ ഒഴിപ്പിക്കാം എന്ന വ്യാജേന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
Pulamanthole vaarttha
പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി എം സിറാജിനെ ചിറ്റൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്തിന്റെ 16 വയസ്സുള്ള മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിറാജ് ചിറ്റൂര്‍ പ്രദേശത്തെത്തിയത്. ഇവിടെവച്ചാണ് പെണ്‍കുട്ടിയുടെ മാതാവുമായി ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന്, മകള്‍ക്ക് പ്രേതബാധയുണ്ടെന്നും അത് പൂജയിലൂടെ ഒഴിപ്പിക്കണമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. ഇതിന്റെ ഭാഗമായി യുവതിയെയും മകളെയും സഹോദരനെയും ഒരു ഫാമിലേക്ക് വിളിച്ചുവരുത്തി. പൂജ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോകുകയും മാതാവിനോടും സഹോദരനോടും മറ്റൊരു മുറിയില്‍ കാത്തിരിക്കാനും ആവശ്യപ്പെടുകയായിരുന്നു.
അടച്ചിട്ട മുറിയില്‍വെച്ച് പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved