അലയടിച്ചുയർന്നത് പ്രതിഷേധ സാഗരം : ശ്രദ്ദേയമായി മറൈൻ ഡ്രൈവിലെ മുസ്ലിം ലീഗ് ഗസ്സ ഐക്യദാർഢ്യ മഹാ സമ്മേളനം
Pulamanthole vaarttha
എറണാകുളം : മറൈൻ ഡ്രൈവിൽ ഗസ്സ ഐക്യദാർഢ്യ മഹാ സമ്മേളനം. ഗസ്സയിലെ ഇസ്രാഈൽ മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിക്കാനും ഫലസ്തീൻ ജനതയോട് ഐക്യപ്പെടാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരങ്ങൾ മറൈൻ ഡ്രൈവിലേക്ക് ഒഴുകിയെത്തി. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഗസ്സ ഐക്യദാർഢ്യ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഫാ. പോൾ തലേക്കാട്ട്, ഇ. ടി. മുഹമ്മദ് ബഷീർ എംപി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി.വി. അബ്ദുൽവഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ, അഡ്വ. ഹാരിസ് ബീരാൻ എം.പി, മതസംഘടനാ നേതാക്കളായ ഓണമ്പിള്ളി മുമ്മദ് ഫൈസി, എച്ച്. ഇ. മുഹമ്മദ് ബാബു സേട്ട്, സലീം സഖാഫി, സലാഹുദ്ദീൻ മദനി, ഷമീർ മദനി, എം.പി ഫൈസൽ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്മാൻ കല്ലായി,

സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ആബിദ് ഹുസൈൻ തങ്ങൾ എൽ.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, യു.സി രാമൻ, ഷാഫി ചാലിയം, സന്ദീപ് വാര്യർ, ടി.ജെ വിനോദ് എം.എൽ.എ, ദേശീയ, സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, എം.എൽ.എമാർ, പോഷക സംഘടനാ നേതാക്കൾ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ നന്ദി പറഞ്ഞു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved