അഖില കേരള ദഫ് മത്സരത്തിൽ : തവക്കൽ ഗോൾഡ് ദഫ് സംഘം പാറക്കടവ് ജേതാക്കളായി

Pulamanthole vaarttha
പട്ടാമ്പി : പട്ടാമ്പി കാരക്കാട് മുഹ്യുസ്സുന്ന മദ്രസ്സ പൂർവ്വ വിദ്യാർത്ഥി സംഘം സംഘടിപ്പിച്ച അഖില കേരള ദഫ് മത്സരത്തിൽ പാറക്കടവ് തവക്കൽ ഗോൾഡ് ദഫ് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി ജേതാക്കളായി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പതിനഞ്ചോളം പ്രഗത്ഭ ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് പാറക്കടവ് തവക്കൽ ദഫ് സംഘം ജേതാക്കളായത്.
ദഫ് മത്സര വേദികളിൽ പതിനഞ്ച് വർഷത്തോളമായി പാറക്കടവിന്റെ സാനിധ്യം ശ്രദ്ധേയമാണ്. മാപ്പിള കലാ പരിശീലകനും വിധികർത്താവുമായ നിയാസ് പാറക്കടവിന്റെ ശിക്ഷണത്തിലാണ് കഴിഞ്ഞ പതിനഞ്ച് വർഷങ്ങത്തോളമായി ടീം പരിശീലനം പൂർത്തിയാക്കിയത്. ഈ സീസണിൽ നിയാസ് പാറക്കടവിന്റെ മേൽ നോട്ടത്തിൽ അനസ് കണയമാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകന്മാർ ഈണം നൽകി പ്രഗദ്ഭ രചയിതാക്കളായ അഷ്റഫ് പാലപ്പെട്ടി, CA പാങ്ങ്, നാസർ മേച്ചേരി തുടങ്ങിയവരുടെ വരികൾ കോർത്തിണക്കി വൈവിധ്യവും ചടുലവുമായി അവതരിപ്പിക്കുന്ന ദഫ് സംഘത്തിന്റെ പ്രകടനത്തിന് മികച്ച അഭിനന്ദനങ്ങളും അംഗീകാരവുമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി നടക്കുന്ന അഖില കേരള, അഖിലേന്ത്യാ മത്സരങ്ങളിൽ ടീം മാറ്റുരക്കും.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved