ലഹരിക്കെതിരെ ബോധവത്ക്കരണവുമായി ഒറ്റയാൾ പോരാട്ടവുമായി ചെറുകുളമ്പ് സ്വദേശി
Pulamanthole vaarttha
പടപ്പറമ്പ് : ലഹരി വിരുദ്ധ പോസ്റ്ററുമായി ഒറ്റയാൾ പോരാട്ടാവുമായി ചെറുകുളമ്പ് സ്വദേശി വിളഞ്ഞിപ്പുലാൻ മുഹമ്മദലിയുടെ കാൽ നട യാത്ര വ്യത്യസ്ഥമാവുന്നു.
ചെറുകുളമ്പ് മുതൽ കോഴിക്കോട് വരെ 65 കിലോമീറ്ററാണ് ഇദ്ദേഹം നടക്കുന്നത്
ലഹരി മാഫിയയിൽ നിന്ന് പുതു തലമുറയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് അറുപതാം വയസ്സിലും.മുഹമ്മദലി ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. ലഹരി ബോധവത്ക്കരണ പ്രവർത്തനങ്ങൾ പല രീതിയിൽ നടക്കുന്നുണ്ടെങ്കിലും പ്ല കാർഡും പിടിച്ചുള്ള നടത്തം ജനശ്രദ്ധ നേടും എന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തത്.ജീവിതത്തിൽ ഇന്നേ വരെ ലഹരി പദാർത്ഥങ്ങൾ മുഹമ്മദലി ഉപയോഗിച്ചിട്ടില്ലെങ്കിലും ഇതിൻ്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയാണ് ഈ പ്രവൃത്തി നടത്താൻ തുനിഞ്ഞിറങ്ങിയതെന്ന് മുഹമ്മദലി പറഞ്ഞു. ചെറുകുളമ്പ്, ചെമ്മങ്കടവ് കോട്ടപ്പടി – പൂക്കോട്ടൂർ-കൊണ്ടോട്ടി, രാമനാട്ടുകര വഴിയാണ് മുഹമ്മദലിയുടെ യാത്ര നടന്നത്
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved