കണ്ടെയ്നർ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു
Pulamanthole vaarttha
മണ്ണാർക്കാട് : പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ വേലിക്കാട് ഇന്ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടിത്തത്തിൽ പൊള്ളലേറ്റ ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പുലർച്ചെ നടന്ന അപകടത്തിൽ വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന്‍ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. പുലർച്ചെ കൂട്ടിയിടിയുടെ വൻ ശബ്ദം കേട്ട് ഞെട്ടിയുണർന്ന സമീപവാസികൾ എത്തിയപ്പോൾ രണ്ട് ലോറികളും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. എത്ര വണ്ടി ഉണ്ടെന്നോ എന്താണ് സംഭവിച്ചതെന്നോ ആദ്യം മനസ്സിലായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവർ സ്ഥലത്തെത്തിയപ്പോൾ കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ കത്തുന്ന വാഹനത്തിൽനിന്ന് സാഹസികമായി പുറത്തേക്ക് ചാടി നിലത്തുകൂടെ ഇഴഞ്ഞ് റോഡ് സൈഡിലേക്ക് വന്നു. ഉടൻ തന്നെ ആംബുലൻസിനെ വിളിച്ചുവരുത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ലോറിയിലെ തീ അണച്ചത് അപകടത്തെ തുടർന്ന് പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. തുടർനടപടികൾക്ക് ശേഷം നാസറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved