വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കപ്പൽ അപകടത്തിൽപ്പെട്ടു; അറബികടലിൽ കേരളതീരത്തിനടുത്ത് അപകടകരമായ കാർഗോ കപ്പലിൽ നിന്നും കടലിൽ വീണു; തീരത്തടിഞ്ഞാൽ തൊടരുതെന്ന് പൊതുജനത്തിന് മുന്നറിയിപ്പ്
Pulamanthole vaarttha
വിഴഞ്ഞത്ത് നിന്ന് പുറപ്പെട്ട ലൈബീരിയൻ പതാകയുള്ള കപ്പലിൽ നിന്നാണ് കാർഗോകൾ കടലിൽ വീണത്
കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കപ്പൽ അപകടത്തിൽപ്പെട്ടു; കാർഗോ അടങ്ങിയ 8 കണ്ടെയ്നറുകൾ കടലിൽ വീണു. 9 ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപെട്ടു. കാർഗോയും എണ്ണയും കേരളതീരത്ത് അടിയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറബികടലിൽ കേരളതീരത്തിടുത്ത് അപകടകരമായ കാർഗോകൾ കടലിൽ വീണു. വിഴഞ്ഞത്ത് നിന്ന് പുറപ്പെട്ട ലൈബീരിയൻ പതാകയുള്ള കപ്പലിൽ നിന്നാണ് കാർഗോകൾ കടലിൽ വീണത്. ഇത് തീരത്തടിഞ്ഞാൽ തൊടരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മറൈന്‍ ഗ്യാസ് ഓയില്‍, സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ അടക്കമുള്ള വസ്തുക്കളാണ്

കണ്ടെയ്നറുകള്‍ക്കുള്ളിലെന്നാണ് പ്രാഥമിക വിവരം കോസ്റ്റ്ഗാർഡാണ് കേരള ദുരന്തനിവാരണ അതോറിറ്റിയെ ഇക്കാര്യം അറിയിച്ചു. കാർഗോകൾ കടലിൽ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ണ്ടെയ്നറുകൾ കണ്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്ന് നിർദേശമുണ്ട്. 112 എന്ന ടോൾഫ്രീ നമ്പറിലും വിവരമറിയിക്കാം. മലബാർ തീരത്ത് കണ്ടെയ്നർ അടിയാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒരു മണിക്കൂറിനുള്ളിൽ കണ്ടെയ്നർ തീരത്ത് അടിയുമെന്നാണ് സൂചന. ജില്ലാ കലക്ടർമാർക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലിൽ എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇതിലും തൊടരുതെന്ന് മുന്നറിയിപ്പുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved