അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലെ തര്‍ക്കം ഒത്തുതീര്‍ന്നു; തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും
Pulamanthole vaarttha
കോഴിക്കോട്: അര്‍ജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ഇരു കുടുംബങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്.മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീന്, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവര്‍ പങ്കെടുത്തു. അര്‍ജുന്റെ കുടുംബത്തില്‍ നിന്ന് സഹോദരി അഞ്ജു, സഹോദരന് അഭിജിത്, സഹോദരീ ഭര്‍ത്താവ് ജിതിന്, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു.
പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകള്‍ മനസിലാക്കിയതെന്ന് ജിതിന് ചൂണ്ടിക്കാട്ടി. തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജിതിന് പറഞ്ഞു
ടെഹ്റാൻ: ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി...
സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ കരുത്തനായ ശബ്ദവും പ്രമുഖ വാഗ്മിയുമായ കെ.എം ഷാജിയെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
© Copyright , All Rights Reserved