ഐക്കരപ്പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പാങ്ങ് സ്വദേശി മരണപ്പെട്ടു
Pulamanthole vaarttha
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഐക്കരപ്പടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. മലപ്പുറം പാങ്ങ് സ്വദേശി ചുണ്ടയിൽ കീഴു വീട്ടിൽ നാരായണൻ സികെയുടെ മകൻ ഉണ്ണികൃഷ്ണൻ സി.കെ (32) ആണ് അപകടത്തിൽ മരണപ്പെട്ടത്.
’കുരിക്കൾ’ ഗ്രൂപ്പിന്റെ മഞ്ചേരി സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഐക്കരപ്പടിയിൽ വെച്ച് ബസും ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് ബസിന്റെ മുൻഭാഗത്തിനടിയിലേക്ക് ഉൾപ്പെട്ട നിലയിലായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സവുമുണ്ടായി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved