കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ കൊലപെടുത്തിയ സംഭവം : പ്രതിയ്ക്കായി തിരച്ചിൽ ശക്തമാക്കി
Pulamanthole vaarttha
തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40) യെ ആണ് ആറ്റിങ്ങൽ മൂന്ന് മുക്കിലുള്ള ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് അസ്മിന ലോഡ്ജിൽ എത്തിയത്. ഒരാഴ്ച മുമ്പ് ലോഡ്ജിൽ എത്തി ജീവനക്കാരനായി മാറിയ കായംകുളം സ്വദേശി ജോബി ജോർജ് ആണ് അസ്മിന തന്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി ലോഡ്ജിൽ മുറിയെടുത്തത്. രാത്രിയിൽ ജോബിയെ കാണാനായി മറ്റാരോ ലോഡ്ജിൽ എത്തിയിരുന്നു. രാവിലെ ലോഡ്ജ് ജീവനക്കാർ ഇരുവരെയും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് കട്ടിലിൽ ക്രൂരമായ കൊലപാതകം പുറം ലോകം അറിഞ്ഞത് ജോബി പുലർച്ചെ നാലുമണിയോടെ ലോഡ്ജിൽ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ശരീരത്തിലാകമാനം കുപ്പി കൊണ്ട് കുത്തിയ പാടുകൾ ഉണ്ട്. മുറിയിൽ നിന്ന് പൊട്ടിയ ഒരു മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആറ്റിങ്ങൽ പോലീസ് ഊർജ്ജിതമാക്കി.കൊലപാതക കാരണം വ്യക്തമല്ല. രണ്ടുപേരും പരിചയത്തിൽ ആയിട്ട് കുറച്ചുനാളുകളായി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
ജോബി ലോഡ്ജിൽ ജോലിക്ക് ചേരുമ്പോൾ ഇയാളെ സംബന്ധിക്കുന്ന തിരിച്ചറിയൽ രേഖകൾ ഒന്നും നൽകിയിട്ടില്ല. കൊലപാതകത്തിൽ ജോബിക്ക് മാത്രമാണോ പങ്ക് അതോ മറ്റാരെങ്കിലും കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക്ക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയ പരിശോധന നടത്തി.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved