ഞങ്ങളുടെ ഉമ്മയെ കൊന്ന ഉപ്പയെ വെറുതെ വിടരുത്,കൊലക്കയര്‍ നല്‍കണം’ ; തെളിവെടുപ്പിനിടെ വിങ്ങിപ്പൊട്ടി മക്കള്‍
Pulamanthole vaarttha
പൊന്നാനി : പൊന്നാനിയില്‍ സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.സംഭവ സമയം സങ്കടം താങ്ങാനാവാതെ നോക്കി നില്‍ക്കുകയായിരുന്നു ഇവരുടെ മക്കള്‍. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയര്‍ തന്നെ നല്‍കണമെന്നാണ് കണ്ണീരോടെ മക്കള്‍ പറഞ്ഞത്. സുലൈഖ കൊലക്കേസില്‍ ഭര്‍ത്താവ് കൂടിയായ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നും എത്തിയതിന്റെ അടുത്ത ദിവസമായിരുന്നു കൊലപാതകം. നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.

അതേസമയം,പ്രതിക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് യൂനുസ് കോയ നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.സംഭവം അറിഞ്ഞ ഓടിക്കൂടിയ നാട്ടുകാര്‍ സുലൈഖയെ പൊന്നാനി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതിക്കെതിരെ വൈകാരികമായി പ്രതികരിച്ചു നാട്ടുകാരും

നാട്ടുകാർക്ക് ഏറെ പ്രിയപെട്ടവളായിരുന്നു മരണപ്പെട്ട സുലൈഖ തൻറെ മക്കൾക്കും കുടുംബത്തിനും വേണ്ടി വളരെ ഏറെ കഷ്ടപ്പെട്ട് വിവിധ ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്. സംശയ രോഗത്തോടൊപ്പം ലഹരിക്കും അടിമയായ പ്രതി മുൻപും പലതവണ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെത്രെ തുടർന്ന് മാസങ്ങൾക്ക് മുൻപ് ഇയാൾ വിദേശത്ത് പോകുകയും

മരണപ്പെട്ട സുലൈഖ
യുവതിയെ കൊലപ്പെടുത്തുന്ന അന്ന് മടങ്ങി എത്തുകയുമായിരുന്നുവെത്രെ. പകൽ നോമ്പെടുത്ത യുവതി വൈകിട്ട് കുളികഴിഞ്ഞു ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങിയ തക്കം നോക്കി ഒളിച്ചിരുന്ന പ്രതി ഇവരെ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved