പെരിന്തൽമണ്ണയിൽ ഇലക്ട്രിക്ക് സ്കൂട്ടർ കത്തിനശിച്ചു
Pulamanthole vaarttha
പെരിന്തൽമണ്ണ : പെരിന്തൽമണ്ണയിൽ ഇലക്ട്രിക് സ്കൂട്ടർ തീ പിടിച്ചു കത്തി നശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനം നടത്തുന്ന എരവിമംഗലം സ്വദേശി റഫീഖിന്റെ വാഹനമാണ് കത്തി നശിച്ചത്. പെരിന്തൽമണ്ണ ഹോസ്സിങ് കോളനിക്ക് സമീപം വെച്ചാണ് തീ പിടിത്തമുണ്ടായത്. സ്കൂട്ടർ ഓടിച്ചു വരുന്നതിനിടയിൽ

ഹൗസിംഗ്കോളനിക്ക് സമീപം വെച്ചു വാഹനം ഓഫ് ആകുകയും, തുടർന്ന് ഉടമ പരിശോധന നടത്തുന്നതിനിടെ പുക ഉയരുന്നത് കണ്ടു യാത്രക്കാരൻ ഇറങ്ങി മാറി നിന്നതിനാൽ പൊള്ളലേൽക്കാതെ രക്ഷപെട്ടു. തുടർന്ന് നാട്ടുകാർ ഫെയർ ഫോഴ്സിനെ വിളിക്കുകയായിരുന്നു. ഫെയർ ഫോഴ്സ് എത്തി തീ കെടുത്തിയപ്പോഴേക്കും സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. ഒന്നര വർഷത്തോളമായി ഉപയോഗിക്കുന്ന വാഹനമാണ് കത്തി നശിച്ചതെന്ന് ഉടമ റഫീഖ് പറഞ്ഞു.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved