തവനൂർ ജയിലിലേക്ക് ലഹരി കടത്താൻ ഇടത്താവളം മഞ്ചേരി മെഡിക്കൽ കോളേജ്; മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയിൽ
Pulamanthole vaarttha
ആശുപത്രിയിലെ ശുചിമുറിയിൽ ഒളിപ്പിച്ച് വെക്കുന്ന മയക്ക് മരുന്ന് അസുഖം അഭിനയിച്ച് അവിടെ എത്തുന്ന തടവ് പുള്ളികൾ കൊണ്ട് പോകുകയാണ് പതിവ്
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിലേക്ക് ലഹരി കടത്താൻ മഞ്ചേരി മെഡിക്കൽ കോളേജ് ഇടത്താവളമാക്കിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മങ്കട പോലീസ് മയക്ക് മരുന്ന് കടത്തുകാരനെ പിടികൂടുക മാത്രമല്ല, സെൻട്രൽ ജയിലിലേക്ക് ഇവ കടത്താൻ ഉള്ള വഴി കണ്ടു പിടിക്കുക കൂടിയാണ് ചെയ്തത്. തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ എത്തിക്കുവാൻ ശ്രമിച്ചയാൾ ആണ് പോലീസ് പിടിയിലായത്. മങ്കട ആയിരനാഴിപ്പടിയിലുള്ള മുരിങ്ങാപറമ്പിൽ വീട്ടിൽ, ബിജേഷ് (29) ആണ് പിടിയിലായത്. മങ്കട സി ഐ വിഷ്ണു, എസ് ഐ ഉദയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജേഷിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരനാഴിപ്പടി വെച്ച് വാഹന പരിശോധനക്കിടെ ആണ് പ്രതി പിടിയിലായത്. ഇയാളുടെ കാറിൽ നിന്ന് കഞ്ചാവും, ഹാഷിഷ് ഓയിലും കണ്ടെത്തി.

വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved