ദുരിതം കൂടപിറപ്പായ കുടുംബത്തെ തനിച്ചാക്കി മുഹമ്മദ് സഈദ് ഇനി ഓർമ്മ…

Pulamanthole vaarttha
മഞ്ചേരി : അങ്ങാടിപ്പുറം രാമപുരത്ത് കഴിഞ്ഞ ദിവസം അപകടത്തിൽ മരണമടഞ്ഞ മുഹമ്മദ് സഈദിന്റെ ജനാസ മഞ്ചേരി മേലാക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി പുലർവെട്ടം തെളിയും മുമ്പേ കൺമുന്നിലെ അപകടവാർത്തയറിഞ്ഞാണ് കഴിഞ്ഞ ദിവസം രാമപുരം ഗ്രാമം ഉണർന്നത്. ദേശീയപാതയിലെ റംപിൾ സ്ട്രിപ്പിൽ ബൈക്ക് വഴുതി മറിഞ്ഞു. ബസ്സിൽ തലയിടിച്ച് ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന യുവാവിൻ്റെ വിടവാങ്ങൽ. ക്യാൻസർ രോഗിയായ ഉപ്പയും , കിടപ്പിലായ ഉമ്മയും നിത്യരോഗിയായ ഏക സഹോദരനും ആലംബമായിരുന്ന മുഹമ്മദ് സഈദ് .
നാട്ടുക്കാരുടെ കാരുണ്യം കൊണ്ട് ജീവിതം കൂട്ടിമുട്ടിച്ചിരുന്ന മുഹമ്മദ് സഈദ് എന്ന യുവാവാണ് കോഴിക്കോട്-പാലക്കാട്
ദേശീയപാതയിലെ രാമപുരത്തെ റംപിൾ സ്ട്രിപ്പിൽ (കനം കൂടിയ വെള്ളവരയിൽ) ബൈക്ക് വഴുതി മറിഞ്ഞു. എതിരെ വന്നബസ്സിൽ തലയിടിച്ച് മരണമടഞ്ഞത് ,മഞ്ചേരി കോഴിക്കാട്ടുക്കുന്ന് അണ്ടിക്കാട്ടിൽ കെ.ടി മുഹമ്മദ് സഈദ് രാവിലെ ഏഴാക്കാലോടെ രാമപുരം സഹകരണ ബാങ്കിന് മുന്നിലെ റംപിൾ സ്ട്രിപ്പിലാണ്
മലപ്പുറം ഭാഗത്തു നിന്നു വരികയായിരുന്ന ബൈക്ക് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസ്സിൻ്റെ സൈഡിൽ തലയിടിച്ചാണ് ഗുരുതര പരിക്കേറ്റത്.നാട്ടുക്കാരുടെ നേതൃത്വത്തിൽ മാലാപറമ്പ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു ദേശീയ പാതയിലെ ഈ റംപിൾ സ്ട്രിപ്പിെനെതിരെ നാട്ടുക്കാരുടെ പരാതികൾ നിലനിൽക്കെയാണ് അപകടം. മഞ്ചേരി നോബിൾ സ്കൂൾ ബസിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് സഈദ്, രാവിലെ പനങ്ങാങ്ങരയിൽ നിന്നാണ് സ്കൂൾ ബസ് സർവീസ് ആരംഭിക്കുന്നത്. ഇവിടേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. പിതാവ്: ശംസുദ്ധീൻ. മാതാവ്: ജുമൈല. സഹോദരങ്ങൾ: അമീൻ, ഷംസീന. മങ്കട പോലിസ് മേൽനടപടി സ്വീകരിച്ചു.
എഴുത്ത്: ഷമീർ രാമപുരം
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved