യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ പാർക്കിൽ മരിച്ച നിലയിൽ;
Pulamanthole vaarttha
പെൺസുഹൃത്തിനൊപ്പം എത്തിയതെന്ന് പൊലീസ്
എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കിൽ 21-കാരനായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഫർഹാനാണ് മരിച്ചത്.
പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പ്രമുഖ യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ ആണ് മരിച്ച പെരുമ്പാവൂർ സ്വദേശി ഫർഹാൻ
പ്രമുഖ യൂട്യൂബറായ ഉബൈദിന്റെ വീഡിയോകളിൽ സജീവമായി പ്രവർത്തിക്കുന്ന ആളാണ് മരിച്ച ഫർഹാൻ.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ഇന്നലെ രാത്രി 12 മണിക്ക് ശേഷം, ഏകദേശം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്.
ഒരു പെൺസുഹൃത്തിനൊപ്പം ബൈക്കിലാണ് ഫർഹാൻ പാർക്കിലേക്ക് എത്തിയത്.
ഇരുവരും പാർക്കിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
പാർക്കിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതായും, ഇതിന് പിന്നാലെ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങലയിൽ സ്വയം കഴുത്ത് കുരുക്കി ജീവനൊടുക്കുകയായിരുന്നു എന്നുമാണ് കടവന്ത്ര പോലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്.
സംഭവം കണ്ട് ഭയന്ന പെൺസുഹൃത്ത് റോഡിലൂടെ പോയ യാത്രക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
തുടർന്ന് യാത്രക്കാരും പെൺകുട്ടിയുടെ സുഹൃത്തുക്കളും ചേർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ചങ്ങല മുറിച്ചുമാറ്റിയാണ് മൃതദേഹം താഴെയിറക്കിയത്.
ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ മറ്റ് എന്തെങ്കിലും തരത്തിലുള്ള ദുരൂഹതകൾ ഉണ്ടോയെന്ന കാര്യവും പോലീസ് സജീവമായി അന്വേഷിച്ചുവരികയാണ്.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved