ഹാൻഡ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് ലോറി താഴേക്ക് ഉരുണ്ടിറങ്ങി; നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു; ഒഴിവായത് വൻ അപകടം
Pulamanthole vaarttha
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട് റോഡരികിലെ ബൈക്ക് പാർക്കിങ് ഏരിയയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
അപകടസമയത്ത് ആളുകൾ സമീപത്തില്ലാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. പെരിന്തൽമണ്ണ-കോഴിക്കോട് റോഡിലെ മാർക്കറ്റ് സിറ്റി മാൾ പരിസരത്തായിരുന്നു സംഭവം.
മാളിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കുന്നതിനായി മുകൾ ഭാഗത്തെ ചരിവിൽ നിർത്തിയിട്ടിരുന്ന ലോറിയാണ് അപ്രതീക്ഷിതമായി താഴേക്ക് ഉരുണ്ടിറങ്ങിയത്. സമീപത്തെ ഇരുമ്പ് ബെഞ്ചും തകർത്ത് താഴെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്ന പാർക്കിങ് ഏരിയയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു.ലോറിയുടെ അടിയിൽപ്പെട്ടും ഇടിയുടെ ആഘാതത്തിലും സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പൂർണമായും തകർന്നു. സമീപത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു.
നിർത്തിയിട്ടിരുന്ന ലോറിയുടെ ഹാൻഡ് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved