മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ചു; തൃശൂരില്‍ മൂന്ന് പേര് അറസ്റ്റില്‍.
Pulamanthole vaarttha
തൃശൂര്‍: മാന്ദാമംഗലം ചെറുകുന്ന് പ്രദേശത്ത് മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ചെറുകുന്ന് സ്വദേശികളായ ജിന്സണ് ജോസ് (36), ജിഷ്ണു (30), വിവേക് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ പരിസരത്തുവച്ചാണ് മലമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് പാമ്പിനെ പിടികൂടുകയും, വെട്ടി കഷ്ണങ്ങളാക്കി കറിവെച്ച് ഭക്ഷിക്കുകയുമായിരുന്നു.വനനിയമങ്ങളുടെ ലംഘനമറിഞ്ഞ് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved