വടകര MDMA കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു ; ആക്രമണം പോലീസ് സ്റ്റേഷൻ വളപ്പിൽ, കുത്തിയത് ഭർത്താവ്.
Pulamanthole vaarttha
കോഴിക്കോട്: പേരാമ്പ്ര എംഡിഎംഎ കേസിലെ പ്രതി കീർത്തനക്ക് വെട്ടേറ്റു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം.
സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ: ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം.
പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായിരുന്നു കീർത്തന.
എംഡിഎംഎ വിൽപ്പനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. .
ഈ കേസിലെ രണ്ടാം പ്രതിയാണ് 31-കാരിയായ കീർത്തന. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററായിരുന്നു ഇവർ.
ജൂൺ 28ന് വടകര ഐസ് പ്ലാന്റ് റോഡിൽ സഫ്വാൻ എന്ന യുവാവിനെ 2.108 ഗ്രാം എംഡിഎംഎയുമായി പിടികൂടിയതോടെയാണ് അധ്യാപികമാരുടെ പങ്ക് പുറത്ത് വന്നത്.
കേസിൽ കീർത്തന (31), കെ.കാവ്യ (29), വി.പി.നീഷ്മ (30) എന്നീ അധ്യാപികമാരും, ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരുമാണ് അറസ്റ്റിലായത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി 6 മാസത്തിനിടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കോഴിക്കോട് വനിതാ ജയിലിൽ നിന്ന് കീർത്തന അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ആക്രമിച്ചത് വധിക്കുകയെന്ന ലക്ഷ്യത്തോടെ

വടകര എം.ഡി.എം.എ കേസിലെ രണ്ടാം പ്രതിയായ കീര്‍ത്തനയെ പങ്കാളി ജിനീഷ് ആക്രമിച്ചത് വധിക്കുകയെന്ന ലക്ഷ്യത്തോടെയെയന്ന് പൊലീസ്. നീയെന്റെ ജീവിതം നശിപ്പിച്ചുവെന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീര്‍ത്തനയെ കഴുത്തിനും കാലിനും കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.കീര്‍ത്തനയുടെ പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നില്‍വച്ച് ആക്രമണം നടത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനില്‍ കീര്‍ത്തന ഹാജരാകാന്‍ എത്തിയപ്പോഴാണ് ജിനീഷ് ഇവരെ ആക്രമിക്കുന്നത്.ഇന്‍സ്റ്റഗ്രാമില്‍ തനിക്കെതിരെ അപകീര്‍ത്തികരമായി പോസ്റ്റിടുകയും കീര്‍ത്തനയുടെ സുഹൃത്തുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. കൂടാതെ കീര്‍ത്തന എം.ഡി.എം.എ കേസില്‍ ഉള്‍പ്പെട്ടതും ആക്രമണത്തിന് കാരണമായി.സംഭവത്തിന് പിന്നാലെ ജിനീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജിനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved