ചുമരിലെ ഫാൻ കത്തി വീണ് പൊള്ളലേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞു മരണപ്പെട്ടു
Pulamanthole vaarttha
മലപ്പുറം: വണ്ടൂർ തിരുവാലി കുളക്കാട്ടിരിയിൽ ആണ് സംഭവം അഞ്ചുമാസം മാത്രം പ്രായമുള്ള പെൺകുട്ടിയാണ് അപകടത്തിൽ പൊള്ളലേറ്റ മരണപ്പെട്ടത് എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകീട്ടോടെ താമസസ്ഥലത്ത് കുഞ്ഞു കട്ടിലിൽ ഉറങ്ങിക്കിടക്കവേ ഷോർട്ട് സർക്യൂട്ട് കാരണം വാൾ ഫാൻ തീപിടിച്ച് ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ കുടുംബസമേതം ജോലി ചെയ്തു വരികയാണ് ഇവർ കുഞ്ഞിനെ വീട്ടിൽ ഉറക്കി കിടത്തി ഭാര്യയും ഭർത്താവും ഫാമിൽ ജോലി ചെയ്തുകൊണ്ടിരിക്കെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് ഓടിവന്നു നോക്കിയപ്പോഴാണ് ഫാൻ ഉരുകി വീണതാണെന്ന് മനസ്സിലായത്
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved