പോത്തുകല്ലിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ
Pulamanthole vaarttha
നിലമ്പൂർ :പോത്തുകല്ലിൽ 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. പോത്തുകല്ല് അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് എട്ടുപ്പാറയിലെ പാറക്കടവിന് സമീപം നീർപ്പുഴയോട് ചേർന്നുള്ള മരങ്ങൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴയിലയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ദുർഗന്ധം പുറത്തുവരുന്നത് തടയുന്നതിനായി മൃതദേഹത്തിൽ പൊടികൾ വിതറിയിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ നിഷയെ കാണാനില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
നിഷയോടൊപ്പം താമസിച്ചിരുന്ന സുരേഷ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022ൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സുരേഷ് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷമാണ് നിഷയോടൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പോത്തുകൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം വ്യക്തമായ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved