സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു വീണ് അപകടം; 19 കാരന് ദാരുണാന്ത്യം
Pulamanthole vaarttha
കുറ്റിപ്പുറം : കുറ്റിപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു വീണ് അപകടം; 19 കാരൻ മരണപെട്ടു. തിരൂർ പുറത്തൂർ തൃത്തല്ലൂർ സ്വദേശി കൂളത്ത് റസാക്കിന്റെ മകൻ റിഷാൽ (19) ആണ് മരണപ്പെട്ടത്.

കൂട്ടുകാരൻ്റെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളാണ് കൊളക്കാട് മാമ്പിപ്പടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 8 മണിയോടുകൂടിയായിരുന്നു അപകടം. അപകടം സംഭവിച്ച ഉടനെ പരിക്കേറ്റവരെ നാട്ടുകാർ കോട്ടക്കൽ മിംസിൽ എത്തിച്ചെങ്കിലും റിഷാലിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്സലിന് പരിക്കേറ്റിട്ടുണ്ട്.
റിഷാലിന്റെ മാതാവ് സക്കീന. സഹോദരങ്ങൾ റിഫാനിയ റസൽ
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved