പിരിവിനെത്തിയ വീട്ടിലെ പെൺകുട്ടിയോട് ലൈംഗികാതിക്രമം: മധ്യവയസ്കൻ അറസ്റ്റിൽ
Pulamanthole vaarttha
തിരൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ വരവൂർ സ്വദേശി കുന്നത്ത് പീടികയിൽ ഉമ്മറിനെയാണ് (43) 13കാരിയും കുടുംബവും നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. നിലമ്പൂരിൽ പ്രവർത്തിക്കുന്ന ദർസിന് പിരിവ് ആവശ്യപ്പെട്ടാണ് ഉമ്മറും സുഹൃത്തും പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിൽ മറ്റാരുമില്ലെന്ന് പെൺകുട്ടി അറിയിച്ചതോടെ ഇരുവരും മടങ്ങി. ഉമ്മർ വീണ്ടും വീട്ടിലെത്തി ബാത്റൂമിൽ പോകാനുണ്ടെന്ന് പറഞ്ഞു അകത്തുകയറി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
കല്പകഞ്ചേരി എസ്.എച്ച്.ഒ സി.കെ രാജേഷ്, എസ്.ഐ മൻസൂർ, അഡീ. എസ്.ഐ വിശ്വനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved