ആകാശത്ത് വെച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തകർത്ത് തുറക്കാൻ ശ്രമിച്ച കൂറ്റനാട് സ്വദേശി അറസ്റ്റിൽ
Pulamanthole vaarttha
കൊച്ചി: ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് പിടിയിൽ. പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) എന്ന യാത്രക്കാരനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത് വിമാനത്തിന്റെ വിൻഡോ പാനൽ കേടുവരുത്തുകയും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാളെ മറ്റു യാത്രക്കാർ തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി.ബുധനാഴ്ച രാത്രി ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ഇരിപ്പിടത്തിനോട് ചേർന്ന വിൻഡോയുടെ പാനലാണ് ജംഷീർ തകർത്തത്. വിൻഡോയ്ക്ക് പല പാളികൾ ഉള്ളതിനാൽ അപകടമുണ്ടായില്ല. തുടർന്ന് ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സഹയാത്രികർ യുവാവിനെ തടഞ്ഞുവെച്ചത് വിമാനം ലാൻഡ് ചെയ്യാൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴായിരുന്നു യുവാവിന്റെ പരാക്രമം. സഹയാത്രികർ ഇയാളെ തടഞ്ഞുവെച്ച് സി.ഐ.എസ്.എഫിനെ ഏൽപിച്ചു. നെടുമ്പാശ്ശേരി പോലീസിന് കൈമാറിയ ജംഷീറിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved