കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവിച്ച് 16 ദിവസം പ്രായമായ പെൺകുഞ്ഞിന ഉപേക്ഷിച്ച് അമ്മ സ്ഥലം വിട്ടതായി പരാതി
Pulamanthole vaarttha
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവിച്ച് 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ സ്ഥലം വിട്ടതായി പരാതി.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.വയനാട് സ്വദേശിനിയായ യുവതിയാണ്കുഞ്ഞിനെ മറ്റൊരു സ്ത്രീയെ നോക്കാൻ ഏൽപ്പിച്ച് സ്ഥലം വിട്ടത്.പെൺകുഞ്ഞുമായി യുവതി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ വനിത പോലീസുകാരുടെ സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ആവശ്യമായ മെഡിക്കൽ പരിശോധനക്കു ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളേജ് പോലീസിന് കൈമാറി. കുഞ്ഞിനെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതിയെ പോലീസ്ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളേജിൽ നൽകിയ ഫോൺ നമ്പറിൽ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിൻറെ മാതാവിനെ കണ്ടുപിടിക്കാൻ ആവശ്യമായ നടപടികൾ മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved