യുവാവിനെ പ്രലോഭിപ്പിച്ചു ആളൊഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി മൺവെട്ടി കൊണ്ട് അടിച്ചവശനാക്കി പണവും ബൈക്കും കവർന്ന 19-കാരൻ പിടിയിൽ
Pulamanthole vaarttha
വടകര : വടകരയിൽ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് പ്രലോഭിപ്പിച്ചു യുവാവിനെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മൺവെട്ടി കൊണ്ട് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോണും പേഴ്സും പണവും എടിഎം കാർഡും ബൈക്കും കവർന്ന് രക്ഷപ്പെടുകയും ചെയ്ത 19-കാരൻ പിടിയിൽ.വയനാട് സ്വദേശി മുബഷീർ ആണ് വടകര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. കോട്ടപ്പള്ളി സ്വദേശി കാട്ടിൽ പീടികയിൽ ശ്രീജിത്തിനെയാണ് ഗുരുതരമായി ആക്രമിച്ചത്. പേരാമ്പ്രയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ശ്രീജിത്തിൻ്റെ ബൈക്കിൽ വടകരയിൽ എത്തുകയായിരുന്നു. എടോടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയ ശ്രീജിത്തിനെ അവിടെയുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു.
തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ശ്രീജിത് അവശനായതോടെ കവർച്ച നടത്തി പ്രതി രക്ഷപ്പെട്ടു. കണ്ണൂരിൽ എത്തിയ പ്രതി ഫോണിലെ സിം കാർഡ് നശിപ്പിക്കുകയും അന്ന് രാത്രി കണ്ണുരിൽ ഒരു കട കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയും ചെയ്തു.
അടിയേറ്റ് അവശനായ ശ്രീജിത്ത് ഇഴഞ്ഞുനീങ്ങി സമീപത്തെ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. പൊലീസ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പടെ കേന്ദ്രീകരിച്ച് വടകര പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത് വടകര സിഐ എ വി ദിനേശിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ മലപ്പുറം പൊന്നാനി ചമ്രവട്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. വടകര എസ്ഐ പി ഷമീർ, എഎസ്ഐ ഗണേശൻ, സിപിഒ മാരായ ശ്രീജിത്ത്, രാഹുൽ, എസ് പിയുടെ സ്ക്വാഡ് അംഗം സുനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved