അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Pulamanthole vaarttha
കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന് സമീപവാസികളടക്കമെത്തി പന്തീരാങ്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ഒരു നിലയുള്ള ഓടിട്ട വീടിൻ്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് ഷവാദ് അൻവറിന്റെ മൃതദേഹമുണ്ടായിരുന്നത്. അടിവസ്ത്രംമാത്രമാണ് ധരിച്ചിരുന്നത്. പെൺകുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമായി പോലീസ് പറയുന്നത്. പ്രവാസിയായ ഷവാദ് അൻവർ അവധിക്ക് നാട്ടിൽ വന്നതാണ്. പിതാവ് : പരേതനായ അൻവർ സാദത്ത്.മാതാവ്: റൗഫിയ. സഹോദരൻ: മിൻഹാജ് 17 വയസ്സുള്ള പെൺകുട്ടിയും ഉമ്മയും സഹോദരനും മാത്രമാണ് പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് പെൺകുട്ടിമാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയടങ്ങുന്ന കുടുംബം നാല് മാസത്തോളമായി ഇവിടെ താമസിച്ചുവരുകയാണെന്ന് സമീപവാസികൾ പറയുന്നു.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved