കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത് 43കാരൻ
Pulamanthole vaarttha
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്രവ പരിശോധനയിൽ 43 ക്കാരന് നിപ വൈറസ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി കഴിഞ്ഞ ദിവസമാണ് ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പിന്നീടാണ് പി.സി.ആർ പരിശോധനയ്ക്കായി രോഗിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയും തുടർന്ന് ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്നയാൾക്കാണ് രോഗബാധയുണ്ടായത്. പ്രദേശത്തെ കണ്ടൈൻമെന്റ് സോണുകളാക്കി തിരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും ആരോഗ്യവിഭാഗത്തിന്റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. രോഗലക്ഷണം പ്രകടമായതിന് പിന്നാലെ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു
ഒറ്റപ്പാലം: റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആസൂത്രിതമായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ...
കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം വലിയ പറമ്പില്‍ നടുറോഡിൽ വന്നിരുന്ന പിഞ്ച് കുഞ്ഞിനെ ഇതേറൂട്ടിൽ വന്ന ബസ് ഡ്രൈവർ കണ്ടതോടെ...
തൃശൂർ: തൃശൂർ കുന്നംകുളത്ത് സിനിമയെ വെല്ലുന്ന തന്ത്രങ്ങളുമായി കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ കുക്കറിന്റെ വിസിൽ...
© Copyright , All Rights Reserved